മതതീവ്രവാദികളുടെ അഴിഞ്ഞാട്ടത്തിന് സർക്കാർ മൗനാനുവാദം നൽകുന്നു: കെ. സുരേന്ദ്രൻ
Mail This Article
കോഴിക്കോട്∙ സംസ്ഥാനത്ത് മതതീവ്രവാദികളുടെ അഴിഞ്ഞാട്ടത്തിന് സർക്കാർ മൗനാനുവാദം നൽകുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ആലപ്പുഴയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചതിനു പിന്നാലെയാണ് സുരേന്ദ്രന്റെ പ്രതികരണം.
സംസ്ഥാനത്ത് വർഗീയ ധ്രുവീകരണത്തിലൂടെയുള്ള രാഷ്ട്രീയ നേട്ടമാണ് യുഡിഎഫ് – എൽഡിഎഫ് മുന്നണികളുടെ ലക്ഷ്യമെന്ന് സുരേന്ദ്രൻ പറഞ്ഞു. മതന്യൂനപക്ഷങ്ങളുടെ ധ്രുവീകരണത്തിലൂടെ തിരഞ്ഞെടുപ്പിൽ വിജയം നേടാമെന്നാണ് അവർ കരുതുന്നത്.
മതതീവ്രവാദ സംഘടനകളുടെ രാഷ്ട്രീയ അജൻഡ യുഡിഎഫിലെ ഒരു ഘടകകക്ഷി ഏറ്റെടുത്തിരിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. കോൺഗ്രസ് ഇക്കാര്യത്തിലുള്ള അഭിപ്രായം വ്യക്തമാക്കണം. മലബാർ സംസ്ഥാന രൂപീകരണത്തിൽ സിപിഎമ്മിന്റെ നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
English Summary: K Surendran press meet at Kozhikode