ADVERTISEMENT

തിരുവനന്തപുരം∙ ‘ഏപ്രിൽ 6’ ഇനി കേരളത്തിൽ സജീവ ചർച്ചയാകുന്ന ദിനമാണ്. അടുത്ത സർക്കാർ ആരുടേതെന്ന് ജനം വിധിയെഴുതുന്ന ദിനം. ഈ ദിനത്തിന് മറ്റു രണ്ടു പ്രത്യേകതകൾ കൂടിയുണ്ട്. ബിജെപിയുടെ സ്ഥാപക ദിനമാണ് ഏപ്രിൽ 6. ഒരു എംഎൽഎ മാത്രമുള്ള കേരളത്തിൽ ബിജെപി കരുത്താർജിക്കുമോ എന്ന് ആ ദിനത്തിൽ മലയാളി വിധിയെഴുതും.

ഒപ്പം മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവ്‌ലിൻ അഴിമതിക്കേസ് സുപ്രീം കോടതി പരിഗണിക്കുന്നതും അതേ ദിനത്തിലാണ്. 21–ാം തവണയും മാറ്റി വച്ച കേസ് സിബിഐയുടെ ആവശ്യപ്രകാരം ഏപ്രില്‍ ആറിനാണ് പരിഗണിക്കുക.

സംസ്ഥാനത്ത് നിയമസഭാ വോട്ടെടുപ്പ് ഏപ്രിൽ ആറിനും വേട്ടെണ്ണെൽ മേയ് രണ്ടിനും നടക്കും. മലപ്പുറത്തെ ലോക്സഭ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഏപ്രിൽ ആറിനാണ്.

Content Highlights: Assembly Election, BJP foundation day, Lavalin Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com