ADVERTISEMENT

തിരുവനന്തപുരം∙ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. ബിനോയ് വിശ്വം നയിച്ച എൽഡിഎഫ് വികസന മുന്നേറ്റ തെക്കൻ മേഖലാ ജാഥ ഇന്നലെ തിരുവനന്തപുരം പുത്തിരിക്കണ്ടം മൈതാനത്ത് സമാപിച്ചതിനു തൊട്ടുപിന്നാലെയാണ് ബിനോയ് വിശ്വത്തിനു കോവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനടക്കം നിരവധി പ്രമുഖ നേതാക്കൾ അദ്ദേഹത്തോടൊപ്പം വേദി പങ്കിട്ടിരുന്നു. 

മന്ത്രിമാരായ ഇ.പി ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ, കെ.കെ ശൈലജ, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി, തോമസ് ചാഴിക്കാടൻ എംപി, വി.കെ.പ്രശാന്ത് എംഎൽഎ, പന്ന്യൻ രവീന്ദ്രൻ, എം.വി.ഗോവിന്ദൻ, എം.വിജയകുമാർ, വി.ശിവൻകുട്ടി, ആന്റണി രാജു, പി.വസന്തം, സാബു ജോർജ്, വർക്കല ബി.രവികുമാർ, വി.സുരേന്ദ്രൻപിള്ള, മാത്യൂസ് കോലഞ്ചേരി, എം.വി.മാണി, അബ്ദുൽ വഹാബ്, ഡോ.ഷാജി കടമല, ജോർജ് അഗസ്റ്റിൻ, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

English Summary: CPI Leader binoy viswam Test Covid Positive, after attending Vikasana Munnetta Yatra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com