ADVERTISEMENT

കോട്ടയം∙ ഏപ്രിൽ ആറിന് നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽനിന്ന് മൽസരിക്കുമെന്ന് പി.സി.ജോർജ് എംഎൽഎ. കേരള ജനപക്ഷം (സെക്യൂലർ) ചെയർമാൻ തന്റെ പേരു പ്രഖ്യാപിച്ചു. യുഡിഎഫിന്റെ ഔദാര്യം വേണ്ട, അവർക്കൊപ്പം ചേരില്ല. എൽഡിഎഫുമായി ചർച്ച നടത്തിയിട്ടില്ല.

തൽക്കാലം മറ്റ് മുന്നണികളുമായി ചർച്ച നടത്തില്ല. ട്വന്റി20 മാതൃക വിപുലീകരിക്കും. അവരുമായി ചർച്ച നടത്തി. ട്വന്റി20യുടെ പ്രവർത്തനം കേരളത്തിൽ വ്യാപിപ്പിക്കണം. ആരു പിന്തുണച്ചാലും സ്വീകരിക്കുമെന്നും പി. സി. ജോര്‍ജ് പറഞ്ഞു. മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ തീരുമാനിക്കാൻ ബുധനാഴ്ച ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫില്‍ ലീഗ് നല്ല രാഷ്ട്രീയ കക്ഷിയാണ്. പക്ഷെ ജിഹാദികളുടെ കൈയില്‍ അമര്‍ന്നിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കു പോലും തീരുമാനമെടുക്കാന്‍ കഴിയാതെ പോകുന്നു. ജിഹാദികള്‍ പിന്തുണയ്ക്കുന്ന യുഡിഎഫുമായി സഹകരണമില്ല. യുഡിഎഫിന്റെ നേതൃനിര വഞ്ചകന്മാരാണ്. കാഞ്ഞിരപ്പള്ളിയില്‍ സ്വതന്ത്രനാക്കുന്ന കാര്യമാണ് യുഡിഎഫ് ചര്‍ച്ച ചെയ്തത്. അതിന് കോണ്‍ഗ്രസിന്റെ ഔദാര്യം ആവശ്യമില്ല. 

വിഎസ് പക്ഷക്കാരന്‍ ആയിരുന്നതു കൊണ്ട് പിണറായി വിജയന് അത്ര താല്‍പര്യമുണ്ടാകില്ല. അതുകൊണ്ടു എല്‍ഡിഎഫിനെക്കുറിച്ചു ചിന്തിച്ചിട്ടില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു. പാർട്ടിയുടെ രാഷ്ട്രീയ തീരുമാനങ്ങൾ സംബന്ധിച്ചും മറ്റ് നിയോജക മണ്ഡലങ്ങളിലെ രാഷ്ട്രീയ നിലപാടുകൾ സംബന്ധിച്ചും മാർച്ച്‌ 3-ന് കോട്ടയത്ത്‌ ചേരുന്ന സംസ്‌ഥാന സെക്രട്ടേറിയേറ്റ് യോഗത്തിനുശേഷം പ്രഖ്യാപിക്കും. യോഗത്തിൽ സംസ്‌ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, പോഷക സംഘടന സംസ്‌ഥാന പ്രസിഡന്റുമാർ, ജില്ലാ ചാർജ് ജനറൽ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുക്കും.

English Summary: Kerala Assembly Elections 2021 - PC George to contest from Poonjar Constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com