ADVERTISEMENT

മുംബൈ∙ ആനക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ പുത്തന്‍കുളം ഷാജി മുംബൈയില്‍ അറസ്റ്റില്‍. കൊല്ലം പരവൂര്‍ സ്വദേശിയായ ഷാജി, ബിഹാര്‍, അസം എന്നിവിടങ്ങളില്‍നിന്നാണ് ആനകളെ കടത്തിയത്. ചെരിയുന്ന നാട്ടാനകളുടെ മൈക്രോ ചിപ്പില്‍ തിരിമറി നടത്തിയായിരുന്നു തട്ടിപ്പ്.

ഷാജിക്കെതിരെ വനംവകുപ്പിന്റെ അന്വേഷണം നടന്നുവരികയായിരുന്നു. നാട്ടാന പരിപാല നിയമവും വന്യമൃഗ സംരക്ഷണ നിയമവും ലംഘിച്ചുകൊണ്ട് നാട്ടാനകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനാണ് പ്രധാനമായും കേസെടുത്തത്. കേരളത്തിലെ ഒരു സ്വകാര്യ ആന പാർക്കിന്റെ ഉടമയാണ് ഷാജി.

ആനകളെ കടത്തികൊണ്ടുവരുന്നത് സംബന്ധിച്ചും ഇരുന്നൂറോളം ആനകളെ കുറിച്ചുമുള്ള വിശദാംശങ്ങൾ അടങ്ങുന്ന ഒരു യുട്യൂബ് വിഡിയോ ഷാജിയുടേതായി പുറത്തുവന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പൊലീസിന്റെ കൂടി സഹായത്തോടെ വനം വകുപ്പ് അന്വേഷണം നടത്തിയിരുന്നത്. ആനക്കൊമ്പ് കടത്തുമായി ബന്ധപ്പെട്ടും ഷാജിക്കെതിരെ അന്വേഷണം നടക്കുന്നുണ്ടായിരുന്നു.
 

English Summary : Puthenkulam Shaji arrested for elephant trafficking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com