ADVERTISEMENT

ന്യൂഡൽഹി∙ നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാനുള്ള കാലാവധി ആറുമാസത്തേക്കു കൂടി നീട്ടി നൽകി സുപ്രീംകോടതി. ആറുമാസത്തിനകം നിർബന്ധമായും വിചാരണ പൂർത്തിയാക്കണം എന്ന നിർദേശത്തോടെയാണ് കാലാവധി നീട്ടി നൽകിയത്. കോവിഡ് പ്രതിസന്ധിയിലും കേസിൽ ജഡ്ജിയെ മാറ്റണം എന്ന ആവശ്യത്തിലുള്ള വ്യവഹാരങ്ങൾകൊണ്ടും വിചാരണ ദിവസങ്ങൾ നഷ്ടപ്പെട്ടതിനാൽ കാലാവധി നീട്ടി നൽകണമെന്ന ആവശ്യമാണ് വിചാരണക്കോടതി ജഡ്ജി സുപ്രീം കോടതിയോട് അഭ്യർഥിച്ചത്. ഹൈക്കോടതി റജിസ്ട്രാർ വഴി നൽകിയ കത്ത് അപേക്ഷയായി പരിഗണിച്ച് സുപ്രീം കോടതി ഇത് അംഗീകരിക്കുകയായിരുന്നു.

2019 നവംബറിലാണ് കേസിന്റെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണം എന്ന് സുപ്രീം കോടതി വിചാരണക്കോടതിക്ക് നിർദേശം നൽകിയത്. ആറുമാസത്തെ കാലാവധിയാണ് അന്ന് അനുവദിച്ചത്. തുടർന്ന് കോവിഡ് മൂലം കോടതി പ്രവർത്തിക്കാത്ത സാഹചര്യങ്ങൾ വന്നതിനാൽ ജൂലൈയിൽ ആറുമാസം കൂടി നീട്ടി നൽകണം എന്ന ആവശ്യം സുപ്രീം കോടതിയെ അറിയിച്ചു. ഇത് കോടതി അനുവദിച്ചു നൽകി.

ഈ കാലാവധിയിലും വിചാരണ പൂർത്തിയാക്കാൻ സാധിക്കാതെ വന്നതോടെയാണ് പുതിയ അപേക്ഷ സമർപ്പിച്ചത്. കേസിന്റെ വിചാരണ പൂർത്തിയാക്കാൻ കക്ഷികൾ കൂടി സഹകരിക്കണം എന്ന നിർദേശത്തോടെയാണ് വീണ്ടും ആറുമാസം കൂടി അനുവദിച്ചിരിക്കുന്നത്.

English Summary: Supreme Court on actress attack case trial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com