ADVERTISEMENT

ന്യൂഡൽഹി∙ മധ്യപ്രദേശിലെ ഖണ്ഡ്വയിൽനിന്നുള്ള ബിജെപി എംപി നന്ദ്‌കുമാർ സിങ് ചൗഹാൻ കോവിഡ് ബാധിച്ചു മരിച്ചു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ഏതാനും ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്  നന്ദ്‌കുമാറിന്റെ ജീവൻ നിലനിർത്തിയിരുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഡൽഹിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.

നന്ദ്‌കുമാറിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി മന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി. ‘നന്ദ്‌കുമാർ സിങ് ചൗഹൻജിയുടെ മരണത്തിൽ ദുഃഖിതനാണ്. അദ്ദേഹത്തിന്റെ പാർലമെന്ററി, സംഘടനാ വൈദഗ്ധ്യം, മധ്യപ്രദേശിലുടനീളം ബിജെപിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങിയവ എക്കാലവും ഓർമിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. ഓം ശാന്തി.’ – പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

1996ലാണ് നന്ദ്‌കുമാർ സിങ് ചൗഹാൻ ആദ്യമായി ഖണ്ഡ്വ ലോക്സഭാ മണ്ഡലത്തിൽ വിജയിക്കുന്നത്. 2009ൽ മാത്രം കോൺഗ്രസിലെ അരുൺ സുബാഷ് ചന്ദ്ര യാദവിനോട് പരാജയപ്പെട്ടു. 2018 ഏപ്രിൽ 18 വരെ മധ്യപ്രദേശ് ബിജെപി സംസ്ഥാന പ്രസിഡന്റ് പദവിയും നന്ദ് കുമാർ വഹിച്ചിരുന്നു.

English Summary: BJP MP Nandkumar Singh Chauhan, Who Tested Covid Positive, Dies; PM Modi, MP CM Condole

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com