ADVERTISEMENT

ന്യൂഡൽഹി∙ കർഷക സമരം നടക്കുന്ന ഗാസിപുർ അതിർത്തി ഗതാഗതത്തിനു തുറന്നുകൊടുത്തു. ഒരു വശം മാത്രമാണ് തുറന്നുകൊടുത്തത്. ദേശീയ തലസ്ഥാനത്തുനിന്ന് യുപിയിലേക്കു യാത്ര ചെയ്യേണ്ടവർക്കു മാത്രമാണ് അനുവാദം. തിരിച്ചുള്ള യാത്രയ്ക്ക് അനുവാദമില്ല. 35 ദിവസങ്ങൾക്കുശേഷമാണ് ഇതുവഴി വാഹനഗതാഗതം അനുവദിക്കുന്നത്.

റിപ്പബ്ലിക് ദിനത്തിൽ നടന്ന പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്നാണ് അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയത്. ഗാസിപുരിലും ഡൽഹി – ഹരിയാന അതിർത്തിയായ തിക്രിയിലും ഡൽഹി പൊലീസ് ബാരിക്കേഡുകൾ വയ്ക്കുകയും റോഡിൽ സിമന്റ് ഇട്ട് ആണി തറയ്ക്കുകയും മറ്റും ചെയ്തിരുന്നു.

അതേസമയം, കർഷകരുടെ പ്രതിഷേധം തുടരുകയാണ്. കർഷകരും കേന്ദ്രവും തമ്മിലുള്ള പുതിയ ചർച്ചാ തീയതി തീരുമാനമായിട്ടില്ല.

English Summary: Ghazipur Border Reopens For Vehicular Movement From Delhi To UP After 35 Days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com