ADVERTISEMENT

ചാവക്കാട് (തൃശൂർ) ∙ ഇരട്ടപ്പുഴ മണവാട്ടി പാലത്തിനടുത്ത് വീട്ടിൽ അമ്മയും ഒന്നര വയസ്സുള്ള കുഞ്ഞും മരിച്ച നിലയിൽ. ബ്ലാങ്ങാട് ചക്കാണ്ടൻ ഷൺമുഖന്റെ മകൾ ജിഷ (24), മകൾ ദേവാംഗന എന്നിവരെയാണ് മരിച്ച നിലയിൽ ഇന്നലെ ഒരു മണിയോടെ കണ്ടത്.

സംഭവ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഭർത്താവ് പേരകം സ്വദേശി അരുൺ ലാൽ ഒന്നര മാസം മുൻപു വിദേശത്തേക്കു മടങ്ങിയിരുന്നു. മകളെ കൊലപ്പെടു‌ത്തിയ ശേഷം ജിഷ ജീവനൊടുക്കിയെന്നാണ് കരുതുന്നതെന്നു പൊലീസ് പറഞ്ഞു.

English Summary: Mother and Daughter Found Dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com