ADVERTISEMENT

മുംബൈ∙ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, നടി തപ്സി പന്നു എന്നിവരുമായി ബന്ധപ്പെട്ട ഇടങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നതായി റിപ്പോർട്ട്. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് മുംബൈയിലും പുണെയിലുമായി പരിശോധന. 20 ഇടങ്ങളിലാണു റെയ്ഡ് നടക്കുന്നത്.

അനുരാഗ് കശ്യപുമായി സഹകരിക്കുന്ന നിർമാതാവ് മധു മന്ദേനയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തും പരിശോധന നടക്കുന്നു. വിവാദ വിഷയങ്ങളിൽ സജീവമായി പ്രതികരിക്കുന്ന താരങ്ങളാണ് തപ്സി പന്നുവും അനുരാഗ് കശ്യപും. ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകരെ പിന്തുണയ്ക്കുന്നതായി തപ്സി അറിയിച്ചിരുന്നു. റിഹാന വിഷയത്തിലും തപ്സി അവർക്ക് അനുകൂലമായി നിലപാട് അറിയിച്ചു.

English Summary: Filmmaker Anurag Kashyap, Actor Taapsee Pannu Face Income Tax Raids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com