ADVERTISEMENT

മുംബൈ ∙ മൂന്നു ദിവസം നീണ്ട ആദായനികുതി വകുപ്പ് റെയ്ഡിനൊടുവിൽ നിശബ്ദത വെടിഞ്ഞ് ബോളിവുഡ് നടി തപ്സി പന്നു. 2013ലും താരത്തിനെതിരെ റെയ്ഡ് നടന്നിട്ടുണ്ടെന്ന ധനമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവനയോടും അവർ എതിർപ്പു പ്രകടിപ്പിച്ചു.

മൂന്നു ട്വീറ്റുകളിലൂടെയായിരുന്നു തപ്സിയുടെ പ്രതികരണം – പാരിസിലെ ആരോപണ വിധേയമായ ബംഗ്ലാവ്, അഞ്ച് കോടിയുടെ രസീത് എന്ന ആരോപണം, 2013 റെയ്ഡിന്റെ ഓർമ പുതുക്കൽ എന്നിവയാണ് മൂന്നു ട്വീറ്റുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

‘മൂന്നു ദിവസത്തെ തീക്ഷ്ണമായ റെയ്ഡിൽ 3 കാര്യങ്ങളാണ് കണ്ടെത്തിയത്. ഒന്ന് – പാരിസിൽ താൻ വാങ്ങിയെന്നു ആരോപിക്കുന്ന ബംഗ്ലാവിന്റെ താക്കോലുകൾ. കാരണം വേനലവധി എത്താറായല്ലോ. രണ്ട്– 5 കോടി രൂപയുടെ വ്യാജ രസീത്. ഈ പണം താൻ പണ്ടേ നിരസിച്ചതാണ്. മൂന്ന്– ബഹുമാനപ്പെട്ട ധനമന്ത്രി പറഞ്ഞതുകൊണ്ടുമാത്രം ഞാനറിഞ്ഞ 2013ലെ റെയ്ഡ്. ഞാൻ നേരിട്ടുവെന്നു പറയപ്പെടുന്ന നടക്കാത്ത റെയ്ഡ്.

കേന്ദ്രത്തെ രൂക്ഷമായി പരിഹസിച്ചു കൊണ്ടാണ് തപ്സിയുടെ ട്വീറ്റുകൾ. ബോളിവുഡ് സംവിധായകനും നിർമാതാവുമായ അനുരാഗ് കശ്യപിന്റെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. തപ്സിയുടെ ട്വീറ്റിനു പിന്നാലെ അനുരാഗ് കശ്യപും മൗനം വെടിഞ്ഞു.

ഇൻസ്റ്റഗ്രാമിൽ ഇരുവരുടെയും ‘ഡൊബാരാ’ എന്ന സിനിമയുടെ സെറ്റിൽനിന്നുള്ള ചിത്രം പങ്കുവച്ചാണ് അനുരാഗ് എത്തിയത്. തപ്സിയുടെ മടിയിൽ അനുരാഗ് ഇരുന്ന് വിജയ ചിഹ്നം കാണിക്കുന്ന ചിത്രത്തിനൊപ്പം വിദ്വേഷിക്കുന്നവരോട് എല്ലാ സ്നേഹവും എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്.

English Summary: Taapsee Pannu breaks silence on I-T raids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com