ADVERTISEMENT

കൊച്ചി∙ സിഎ വിദ്യാർഥിനി പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളിൽ മിഷേൽ ഷാജിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഭീമ ഹർജി. മിഷേലിന്റെ മരണം നടന്ന് നാല് വർഷമായിട്ടും അന്വേഷണ സംഘങ്ങൾ ദുരൂഹത നീക്കാത്ത സാഹചര്യത്തിലാണ്  ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ആക്‌ഷൻ കൗൺസിൽ രംഗത്തെത്തിയത്. ഭീമഹർജി ഗവർണർക്കും കേന്ദ്രസർക്കാരിനുമടക്കം സമർപ്പിക്കാനാണ് തീരുമാനം.

2017 മാർച്ച് അഞ്ചിനാണ് ഹോസ്റ്റലിൽനിന്നും പുറത്തുപോയ മിഷേൽ ഷാജിയെ കാണാതെയാകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പിറ്റേന്ന് കൊച്ചി കായലിൽനിന്ന് മിഷേലിന്റെ മൃതദേഹം കണ്ടെത്തി. കലൂർ പള്ളിയിൽ പ്രാർഥിച്ച ശേഷം ഗോശ്രീ പാലത്തിൽനിന്ന് ചാടി മിഷേൽ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് നിഗമനം. എന്നാൽ മരണം സംഭവിച്ചുവെന്ന് പൊലീസ് പറയുന്ന 2017 മാർച്ച് 5 എന്ന തീയതിയിൽ പോലും വ്യക്തതയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.

mishel-shaji-death-action-council-2
ആക്‌ഷൻ കൗൺസിൽ

ഇക്കാര്യത്തിൽ നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആക്‌ഷൻ കൗൺസിൽ രംഗത്തെത്തിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്താത്തതിനിടെ ഇപ്പോഴത്തെ സാഹചര്യത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നതാണ് ആവശ്യം. നീതിജ്വാല എന്ന പേരിൽ ഇതിനായി ആക്‌ഷൻ കൗൺസിൽ സംഘടിപ്പിച്ച പരിപാടി ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുളള ഭീമ ഹർജിയിൽ ഒപ്പുവച്ച് അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ നീതിപൂർവമായ അന്വേഷണം നടന്നിട്ടില്ലെന്ന് മിഷേലിന്റെ കുടുംബം മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിച്ചിരുന്നു. ഇതിനിടെ അന്വേഷണ റിപ്പോർട്ട് നാലു വർഷമായിട്ടും കോടതിയിൽ സമർപ്പിക്കാതെ സർക്കാർ നീട്ടിക്കൊണ്ടു പോവുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജുഡീഷ്യൽ അന്വേഷണം എന്ന ആവശ്യവുമായി മിഷേലിന്റെ കുടുംബവും ആക്‌ഷൻ കൗൺസിലും മുന്നോട്ടു പോകുന്നത്.

English Sumamry: Action Council demands Judicial Probe into Mishel Shaji death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com