ADVERTISEMENT

തിരുവനന്തപുരം∙ ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടതിനു പിന്നാലെ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ വീട്ടിലെത്തി സന്ദർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. വെള്ളിയാഴ്ച രാവിലെയായിരുന്നു കേന്ദ്രമന്ത്രിയുടെ സന്ദർശനം. 

1994 ലെ ഐഎസ്ആർഒ ചാരക്കേസിൽ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ നേരിട്ട പൊലീസ് പീഡനത്തെക്കുറിച്ച് തുടരന്വേഷണത്തിന് സിബിഐക്കു സുപ്രീം കോടതി ഇന്നലെയാണ് നിർദേശം നൽകിയത്. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെ‍ഞ്ചിന്റേതാണ് നടപടി. തുടർനടപടിയെക്കുറിച്ച് സിബിഐ 3 മാസത്തിനകം കോടതിക്കു റിപ്പോർട്ട് നൽകണം.

മുൻ ഡിജിപി സിബി മാത്യൂസ്, മുൻ എസ്പിമാരായ കെ.കെ. ജോഷ്വ, എസ്.വിജയൻ എന്നിവർക്കെതിരെയുള്ള നടപടി തീരുമാനിക്കാൻ 2018 സെപ്റ്റംബർ 14നാണ് ജസ്റ്റിസ് (റിട്ട).ഡി.കെ. ജെയിൻ അധ്യക്ഷനായ സമിതിയെ കോടതി നിയോഗിച്ചത്. ആഴത്തിലുള്ള അന്വേഷണം ആവശ്യമായ ഗുരുതരമായ വിഷയമെന്നാണ് സമിതി വ്യക്തമാക്കിയിട്ടുള്ളതെന്നു കോടതി പറഞ്ഞു. ആരോപണ വിധേയർക്കെതിരെ നടപടി വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ 2015 ൽ നമ്പി നാരായണൻ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. 

English Summary: ISRO case: V Muralidharan visits Nambi Narayanan at his residence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com