ADVERTISEMENT

പാലക്കാട്∙ മുതലമട കുറ്റിപ്പാടത്ത് വീടിനു തീപിടിച്ച് ഊമയായ യുവതി പൊള്ളലേറ്റുമരിച്ചു. രാവിലെ പത്തരയോടെയാണ് സംഭവമെന്നു പെ‍ാലീസ് പറഞ്ഞു. കുറ്റിപ്പാടംമണലി കൃഷ്ണന്റെയും രുക്മണിയുടെയും മകൾ സുമ(25)യാണ് മരിച്ചത്. വീടിനകത്തെ കിടപ്പുമുറിയിലാണ് മൃതശരീരം ഉണ്ടായിരുന്നത്.

കഴിഞ്ഞദിവസമാണ് യുവതിയുടെ വിവാഹം തീരുമാനിച്ചത്. ഓടിട്ട വീടിന്റെ മേൽക്കൂരയിൽ തീ കണ്ടതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചത്. അമ്മ ഒരു വിവാഹ ചടങ്ങിനും പിതാവ് കളത്തിൽ പണിക്കും പോയസമയത്താണു സംഭവം. സുമയുടെ ഇരട്ട സഹേ‍ാദരി സുധ വിവാഹിതയാണ്.

English Summary: Woman burnt to death in Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com