ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കാൻ വ്യോമസേനയെ ഉപയോഗപ്പെടുത്താൻ കേന്ദ്രം ഒരുങ്ങിയേക്കുമെന്ന് റിപ്പോർട്ട്. വിദേശത്തുനിന്ന് വാങ്ങുന്നവ വ്യോമസേനയുടെ വിമാനങ്ങളിൽ ഇന്ത്യയിലെത്തിച്ച് വിതരണം ചെയ്യുന്നതിനാണ് ആലോചന. 

ഇതുൾപ്പെടെ രാജ്യത്ത് ഓക്സിജൻ വിതരണം പെട്ടെന്നാക്കാനുള്ള എല്ലാ വഴികളും ആലോചിക്കുന്നുണ്ടെന്ന് പ്രതിരോധമന്ത്രാലയ വൃത്തങ്ങൾ ദേശീയമാധ്യമത്തോടു പറഞ്ഞു. എന്നാൽ തങ്ങൾക്ക് ഇതേക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് വ്യോമസേന വൃത്തങ്ങൾ പ്രതികരിച്ചു. നിലവിൽ രാജ്യമെങ്ങും ഓക്സിജൻ, അവശ്യമരുന്ന്, അവശ്യ ഉപകരണങ്ങൾ, ആരോഗ്യ പ്രവർത്തകര്‍ തുടങ്ങിയവരെ എയർലിഫ്റ്റ് ചെയ്യാറുണ്ടെന്നും വ്യോമസേന അറിയിച്ചു. 

English Summary: Centre considers using IAF to import oxygen containers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com