ADVERTISEMENT

ന്യൂഡൽഹി ∙ കോവി‍‍ഡ് രണ്ടാം തരംഗം അതിരൂക്ഷമായി പടർന്നുപിടിക്കുന്ന ഇന്ത്യയിൽ മരിക്കുന്നവരിൽ സെലിബ്രിറ്റികളെന്നോ സാധാരണക്കാരെന്നോ വ്യത്യാസമില്ല. രാഷ്ട്രീയക്കാരും സമ്പന്നരും ബോളിവുഡ് താരങ്ങളുമടക്കം പലർക്കും വ്യാപകമായി രോഗം ബാധിക്കുകയാണ്. പലരുടെയും ജീവൻ കോവിഡിനോടു പോരാടി നഷ്ടമായി.

∙ പ്രശസ്ത തമിഴ് ഹാസ്യതാരം പാണ്ടു (74) കോവിഡ് ബാധിച്ച് അന്തരിച്ചു. ഭാര്യ: കുമുദ. മക്കൾ: പ്രഭു, പഞ്ചു, പിന്റു.

∙ ചേരന്‍ സംവിധാനം ചെയ്ത ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലെ 'ഊവ്വൊരു പൂക്കളുമേ' എന്ന ഗാനരംഗത്തില്‍ അഭിനയിച്ച ഗായകന്‍ കോമാങ്കന്‍ കോവിഡ് ബാധിച്ച് അന്തരിച്ചു. ഏതാനും ദിവസം മുൻപാണ് കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോമാങ്കന്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ജന്മനാ അന്ധനായ ഇദ്ദേഹം കാഴ്ചയില്ലാത്ത ഗായകരെ സംഘടിപ്പിക്കുന്നതിനു നേതൃത്വം നല്‍കിയിരുന്നു.

∙ ഛിഛോരെ താരം ഹിന്ദി – മറാത്തി അഭിനേത്രി അഭിലാഷ പാട്ടീൽ കോവിഡ് അനുബന്ധ പ്രശ്നങ്ങളെത്തുടർന്ന് മരണത്തിനു കീഴടങ്ങി.

∙ പ്രശസ്‌ത കന്നഡ സംവിധായകൻ രേണുക ശർമ (81) അന്തരിച്ചു. കോവിഡ്, ന്യൂമോണിയ രോഗങ്ങൾ കലശലായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

∙ ബോളിവുഡ് എഡിറ്റർ അജയ് ശർമയും കോവിഡ് അനുബന്ധ പ്രശ്നങ്ങളെത്തുടർന്ന് ചൊവ്വാഴ്ച അന്തരിച്ചു. രണ്ടാഴ്‌ചയായി അത്യാസന്ന നിലയിൽ കഴിയുകയായിരുന്നു. ഭാര്യയും നാല് വയസ്സുള്ള മകനുമുണ്ട്.

∙ ടിവി താരം ബിക്രംംജീത് കൻവാർപാൽ (52) മേയ് 1ന് കോവിഡ് അനുബന്ധ പ്രശ്നങ്ങൾമൂലം മരിച്ചു.

∙ ദൂരദർശൻ അവതാരക കാനുപ്രിയ കോവിഡ് മൂലം അന്തരിച്ചു.

∙ 90കളിലെ പ്രശസ്ത ഗാനരചയിതാവ് ശ്രാവൺ റാത്തോഡ് ഏപ്രിൽ 20ന് കോവിഡ് അനുബന്ധ പ്രശ്നങ്ങൾ മൂലം അന്തരിച്ചു. ഇദ്ദേഹം കുംഭമേളയിൽ പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

∙ മഹാഭാരതം സീരിയലിൽ ഇന്ദ്രനായി വേഷമിട്ട സതീഷ് കൗള്‍ കോവിഡ് അനുബന്ധ പ്രശ്നങ്ങൾ മൂലം ഏപ്രിൽ 10ന് അന്തരിച്ചു.

English Summary: Indian Celebrities Who Lost Their Lives In The Second Wave Of Coronavirus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com