ADVERTISEMENT

ഭോപാൽ∙ മധ്യപ്രദേശിൽ മേയ് 15 വരെ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ അറിയിച്ചു. കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വർധിച്ച സാചര്യത്തിലാണ് തീരുമാനം. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനമാണ്.

കോവിഡ് വ്യാപനം തടയാൻ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മേയ് 15 വരെ ജനത കർഫ്യൂ ആയിരിക്കും. ഒരുപാടു കാലത്തേക്ക് അടച്ചിടാൻ സാധിക്കില്ല. എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി 18 % ആയ സ്ഥിതിയ്ക്ക് തുറന്നു പ്രവർത്തിക്കാനും സാധിക്കാത്ത അവസ്ഥയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

English Summary: Madhya Pradesh declares Lockdown

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com