ADVERTISEMENT

മലപ്പുറം∙ പി.കെ.കുഞ്ഞാലിക്കുട്ടിയെ മുസ്‍ലിം ലീഗ് നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. എം.കെ.മുനീറാണ് ഉപനേതാവ്. കെ.പി.എ. മജീദിനെ നിയമസഭാകക്ഷി സെക്രട്ടറിയായും തിരഞ്ഞെടുത്തു. യുഡിഎഫിന് വന്‍തിരിച്ചടി നേരിട്ടപ്പോഴും മുസ്‍ലിം ലീഗ് കോട്ടകള്‍ കാത്തുവെന്ന് നേതൃത്വം അവകാശപ്പെട്ടു.

ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതില്‍ പ്രധാനപങ്ക് വഹിച്ചത് മുസ്‍ലിം ലീഗാണ്. മ‍ഞ്ചേശ്വരത്തെ വിജയത്തില്‍ അഭിമാനമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു. മലപ്പുറത്തെ 7 മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കൂട്ടി. മലപ്പുറത്ത് സിപിഎമ്മിന്‍റെ വോട്ട് ഷെയര്‍ കുറയ്ക്കാനായി. ആവശ്യമായ തിരുത്തലുകള്‍ക്ക് ലീഗ് തയാറാണ്. സര്‍ക്കാരിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോട്  സഹകരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

Content Highlights: PK Kunhalikutty, MK Muneer, Muslim League

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com