ADVERTISEMENT

മുംബൈ∙ ടേക്ക്ഓഫിനിടെ ഒരു ചക്രം നഷ്‌ടമായ എയർ ആംബുലൻസിനെ മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ 'ബെല്ലി ലാൻഡ്' ചെയ്‌ത്‌ താഴെയിറക്കി. നാഗ്‌പൂരിൽനിന്ന് ഹൈദരാബാദിലേക്കു തിരിച്ച ബീച്ക്രാഫ്റ്റ് വിടി – ജിഐഎൽ വിമാനമാണ് വ്യാഴാഴ്ച രാത്രി 9.09ന് സുരക്ഷിതമായി ഇറക്കിയത്. ലാൻഡിങ് ഗിയർ സംബന്ധമായ തകരാറുകൾ ഉണ്ടാവുമ്പോൾ വിമാനത്തിന്റെ അടിവശം പ്രധാന ലാൻഡിങ് ഉപകരണമായി കണക്കാക്കി താഴെയിറക്കുന്നതാണ് ബെല്ലി ലാൻഡിങ് രീതി. കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരി രക്ഷാദൗത്യത്തെ പ്രശംസിച്ചു.

രണ്ട് ക്രൂ അംഗങ്ങൾ, രോഗി, രോഗിയുടെ ബന്ധു, ഡോക്‌ടർ എന്നിവരാണ് യാത്ര ചെയ്യാൻ ഉണ്ടായിരുന്നത്. അപകടം ഉണ്ടായാൽ സ്വീകരിക്കേണ്ട എല്ലാ സജ്ജീകരണങ്ങളും മുംബൈ വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു. എമർജൻസി റെസ്പോൺസ് ടീം, മെഡിക്കൽ ടീം, വാഹനങ്ങൾ, സുരക്ഷാ ഉദ്യോഗസ്‌ഥർ എന്നിവർ യാത്രക്കാരുടെ സുരക്ഷയ്ക്കായി കാത്തുനിന്നു.

എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും വിമാനങ്ങൾ കൃത്യസമയം പാലിച്ചു സർവീസ് നടത്തുന്നതായും വിമാനത്താവള അധികൃതർ അറിയിച്ചു.

English Summary: Air ambulance lands on belly at Mumbai Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com