ADVERTISEMENT

ന്യൂഡൽഹി∙ അന്തരിച്ച പ്രശസ്ത സിത്താർ വാദകൻ ദേവ്ബ്രത (ദേബു ചൗധരി) യുടെ മകനും സിത്താർ വാദകനുമായ പ്രതീക് ചൗധരി (49) കോവിഡ് ബാധിച്ച് മരിച്ചു. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായ പ്രതീക് ചൗധരിയെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ പെട്ടെന്ന് നില ഗുരുതരമാകുകയായിരുന്നു.

വ്യാഴാഴ്ചയായിരുന്നു കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ദേവ്ബ്രതയുടെ മരണം. ഇതിനു പിന്നാലെയാണ് മകന്റെയും മരണം.  ഡൽഹി സർവകലാശാലയിൽ സംഗീത വിഭാഗം പ്രഫസറായിലുന്നു പ്രതീക്. ഭാര്യ രുണ. മക്കൾ: റയാന, അധിരാജ്.

English Summary: Pratik Chaudhari passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com