ADVERTISEMENT

പനജി ∙ ഓക്സിജൻ ക്ഷാമം നേരിടുന്ന ഗോവ മെഡിക്കൽ കോളജിൽ നാല് ദിവസത്തിനിടെ 74 രോഗികൾ  മരിച്ചതായി റിപ്പോർട്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ കോവിഡ് ആശുപത്രിയിൽ ഇതിന് മുൻപ് ഇത്രയും മരണങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.

ആശുപത്രിയിൽ ഓക്‌സിജൻ ലഭ്യത കുറഞ്ഞതായി ഇവിടം സന്ദർശിച്ച മുഖ്യമന്ത്രി പ്രമോദ് സാവന്ത് സമ്മതിച്ചു. 74 രോഗികൾ മരിക്കാനിടയായ സംഭവത്തിൽ ഹൈക്കോടതി അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആശുപത്രി കിടക്കകൾ രോഗികളെക്കൊണ്ട് നിറഞ്ഞതോടെ പുതിയ ആളുകളെ പ്രവേശിപ്പിക്കുന്നത് നിർത്തി. രാജ്യത്ത് ഏറ്റവുമധികം കോവിഡ് പോസിറ്റിവിറ്റി നിരക്കുള്ള സംസ്ഥാനമാണ് ഗോവ - 48.1 ശതമാനം.   

English Summary: 74 deaths at Goa's biggest Covid Hospital fighting oxygen crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com