ADVERTISEMENT

മുംബൈ ∙ ആയുഷ്മാൻ ഖുറാനയുടെ ‘ഡ്രീം ഗേൾ’ സിനിമയിലെ നായിക റിങ്കു സിങ് നികുംബ് കോവിഡ് ബാധിച്ച് മരിച്ചു. ഏതാനും ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. മേയ് 25 നാണ് റിങ്കു സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചത്.

ആരോഗ്യനില മോശയമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. റിങ്കു സിങ് മേയ് 7ന് ആദ്യ ഡോസ് കോവിഡ് വാക്സീന്‍ സ്വീകരിച്ചു. റിങ്കുവിന്റെ കുടുംബാംഗങ്ങളിൽ ചിലർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ആദാർ ജയിനിന്റെ ‘ഹെലോ ചാർളി’ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. ‘ചിഡിയാഗർ’, ‘മേരി ഹാനികരക് ബീവി’ തുടങ്ങി നിരവധി ജനപ്രിയ പരമ്പരകളിലും വേഷമിട്ടു.

English Summary: Ayushmann Khuranna's 'Dream Girl' co-star Rinku Singh Nikumbh dies of Covid-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com