ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ എല്ലാവര്‍ക്കും വാക്സീന്‍ നല്‍കാന്‍ സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ജൂലൈ 15നുള്ളിൽ വാക്സീന്‍ നല്‍കാനാണ് നോക്കുന്നത്. കോവിഡ് വന്നശേഷം ടൂറിസം മേഖലയില്‍ 33,675 കോടി നഷ്ടമുണ്ടായതായും മന്ത്രി പറഞ്ഞു. 

ടൂറിസം രംഗത്തെ പ്രവർത്തകരെ മുന്നണിപ്പോരാളികളായി കണക്കാക്കി വാക്സിനേഷൻ നൽകാൻ ആരംഭിച്ചിട്ടുണ്ട്. പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എല്ലാവർക്കും ആരോഗ്യവകുപ്പിന്റെ സഹായത്തോടെ വാക്സീൻ നൽകാനുള്ള ശ്രമം ആലോചനയിലുണ്ടെന്നും അദ്ദേഹം നിയമസഭയിൽ അറിയിച്ചു. 

English Summary: Government to distribute vaccine in tourism sector before July 15, says minister Mohammed Riyas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com