ADVERTISEMENT

നിയമസഭാ തിരഞ്ഞെടുപ്പികളിലേറെയും ഇടതിനോട് ചായ്‌വു കാട്ടിയ കരുനാഗപ്പള്ളിയെ പ്രവർത്തനം കൊണ്ട് കയ്യിലെടുത്ത നേതാവണ് സി.ആർ.മഹേഷ്. 2016ൽ തോറ്റിട്ടും അഞ്ചു വർഷവും മണ്ഡലത്തിനു വേണ്ടി പ്രവർത്തിച്ചതോടെ ജനങ്ങളും കയ്യൊഴിഞ്ഞില്ല. പ്രവർത്തകർ കയ്യയച്ച്‌ സഹായിച്ചതോടെ ആദ്യമായി നിയമസഭയിലെത്തിയ സി.ആർ.മഹേഷ് മനോരമ ഓൺലൈനിന്റെ ‘ഓപ്പൺബുക്ക് ഓഫ് എംഎൽഎ’ വിഡിയോ പരമ്പരയിൽ സംസാരിച്ചു.

ഞാനൊരു കമ്യൂണിസ്റ്റാണെന്ന് പറഞ്ഞിട്ടില്ല. പ്രതിപക്ഷ നേതാവ് പറഞ്ഞതുപോലെ ഞങ്ങളിൽ കുറച്ചുപേർ പ്രതിപക്ഷത്തെ സോഷ്യലിസ്റ്റുകളാണ്. സാധാരണക്കാരായ നിരവധിപ്പേരുള്ള മണ്ഡലമാണ് എന്റേത്. ആദ്യമായിട്ടാണ് സഭയിലെത്തുന്നത്. പ്രതിപക്ഷ എംഎൽഎയാണ്. അമാനുഷികമായ യാതൊരു കഴിവും എനിക്കില്ല. പക്ഷേ കഷ്ടപ്പെടാനുള്ള മനസ്സുണ്ട്. ജനകീയമായ പദ്ധതികൾ സർക്കാരിനു മുന്നിൽ സമർപ്പിക്കുമ്പോൾ പ്രതിപക്ഷ എംഎൽഎയാണെന്നു പറഞ്ഞ് അതു മാറ്റിവയ്ക്കാൻ സർക്കാരിനാകില്ല. സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി ജനകീയമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മുൻതൂക്കം നൽകുന്നു. പിന്നെ ജനങ്ങളെ ചേർത്തുപിടിക്കുന്ന രാഷ്ട്രീയമാണ്. പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുന്നവർക്കു വേണ്ടി ജീവകാരുണ്യപ്രവർത്തനങ്ങൾ തുടർന്നും നടപ്പാക്കുക. പരമാവധി രാവും പകലും ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുമെന്നും സി.ആർ.മഹേഷ് പറഞ്ഞു. വിഡിയോ കാണാം.

English Summary: Interview with CR Mahesh in Openbook of MLA video series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com