ADVERTISEMENT

കൊൽക്കത്ത∙ ബംഗാളിലെ സ്ഥിതിവിശേഷങ്ങൾ നേരിട്ട് അറിയിക്കാൻ ഗവർണർ ജഗ്ദീപ് ധൻകർ ദ്വിദിന സന്ദർശനത്തിനായി ഡൽഹിയിലെത്തി. ആഭ്യന്തരമന്ത്രി അമിത് ഷായെ അദ്ദേഹം കണ്ടേക്കും. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും വിവരമുണ്ട്.

തിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്തുനടന്ന അതിക്രമങ്ങളിൽ മമതാ ബാനർജി സർക്കാരിനെ അടച്ചാക്ഷേപിച്ച് ഗവർണർ എഴുതിയ കത്ത് പുറത്തുവിട്ടത് വിവാദമായതിന്റെ പിറ്റേ ദിവസമാണ് ധൻകർ ഡൽഹിയിൽ എത്തിയിരിക്കുന്നത്. നാരദ കേസിൽ രണ്ടു മന്ത്രിമാരെ സിബിഐ അറസ്റ്റ് ചെയ്തതിനെതിരെ കൊൽക്കത്ത സിബിഐ ഓഫിസിനു മുൻപിൽ അവർ നടത്തിയ പ്രതിഷേധത്തെയും ഗവർണർ വിമർശിക്കുന്നുണ്ട്. ഗവർണറുടെ ട്വീറ്റിനെതിരെ ബംഗാൾ സർക്കാർ നിരവധി ട്വീറ്റുകൾ ചൊവ്വാഴ്ച രാത്രി തന്നെ ചെയ്തിരുന്നു.

English Summary: Day After Letter Row, Bengal Governor In Delhi, May Meet Amit Shah, PM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com