ADVERTISEMENT

തിരുവനന്തപുരം ∙ വനത്തിൽ നിന്നു മരം മുറിച്ചു കടത്തിയതിനെതിരെ ബിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിൽ ബിജെപി പ്രവർത്തക ഉയർത്തിക്കാട്ടിയത് ഇന്ധന വില വർധനയ്ക്കെതിരായ ഡിവൈഎഫ്ഐയുടെ പ്ലക്കാർഡ്. അമളി പറ്റിയെന്നു തിരിച്ചറിഞ്ഞതോടെ നേതാക്കൾ ഇടപെട്ട് പ്ലക്കാർഡ് മാറ്റി.

വനം കൊള്ളയ്ക്കെതിരായ സംസ്ഥാന തല പ്രതിഷേധത്തിന്റെ ഭാഗമായി ആറ്റിങ്ങൽ നഗരസഭാ ആസ്ഥാനത്തിനു മുന്നിൽ ബിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധ ധർണയാണ് ‘സെൽഫ് ഗോളായത്’. വനകൊള്ളക്കാരെ അറസ്റ്റു ചെയ്യൂ എന്ന വാചകമായിരുന്നു പ്ലക്കാർഡുകളിൽ.

എന്നാൽ ഒരു പ്രവർത്തക പിടിച്ചിരുന്ന പ്ലക്കാർഡിലെ വാചകം ഇങ്ങനെ: ‘‘പെട്രോൾ വില സെഞ്ചുറിയടിച്ചു: പ്രതിഷേധിക്കുക – ഡിവൈഎഫ്ഐ’’ ചാനൽ ക്യാമറകൾ ഇൗ ദൃശ്യം ശ്രദ്ധയോടെ പകർത്തുന്നതു കണ്ടപ്പോഴാണ് നേതാക്കൾ അബദ്ധം തിരിച്ചറിഞ്ഞത്. ഉടൻ പ്ലക്കാർഡ് മാറ്റി വനം കൊള്ളയ്ക്കെതിരായ പ്ലാക്കാർഡ് പ്രവർത്തകയ്ക്കു കൈമാറി. 

English Summary: BJP protest with DYFI placard in Attingal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com