ADVERTISEMENT

ആലപ്പുഴ∙ചേർത്തല കടക്കരപ്പള്ളിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെ കാണാതായ സഹോദരീഭർത്താവ് രതീഷ് പിടിയിൽ. ചേർത്തല ചെങ്ങണ്ടയിലുള്ള ബന്ധുവീട്ടിലെത്തിയതായിരുന്നു രതീഷ്.

ബന്ധുക്കൾ ചേർത്തല പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ചേർത്തല പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത രതീഷിനെ പിന്നീട് പട്ടണക്കാട് പൊലീസിന് കൈമാറി. കടക്കരപ്പള്ളി സ്വദേശിനിയായ യുവതിയെ രതീഷിന്റെ വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തെത്തുടർന്ന് ഇയാൾ ഒളിവിലായിരുന്നു.

English Summary: Harikrishna death case, brother in law in custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com