ADVERTISEMENT

കൊച്ചി∙ ഐഎന്‍എൽ യോഗത്തിലെ കൂട്ടത്തല്ല് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സാന്നിധ്യത്തിലാണെന്ന് റിപ്പോർട്ട്. കയ്യാങ്കളിക്കു പിന്നാലെ മന്ത്രിയെ പൊലീസ് ഹോട്ടലിൽനിന്നു മാറ്റി. കയ്യാങ്കളിയെ തുടർന്ന് യോഗത്തിൽനിന്ന് സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുല്‍ വഹാബ് ഇറങ്ങിപ്പോകുകയായിരുന്നു. യോഗം റദ്ദാക്കിയെന്ന് അബ്ദുല്‍ വഹാബ് പിന്നീട് മാധ്യമങ്ങളോടു പ്രതികരിച്ചു. കോവിഡ് നിയന്ത്രണം ലംഘിച്ച് യോഗം ചേര്‍ന്നതിലും ഭിന്നതയുണ്ടായി. പാർട്ടിയിൽ നിലനിന്ന തർക്കങ്ങളെ ചൊല്ലിയായിരുന്നു സംഘർഷം. 

അതേസമയം, ഐഎൻഎൽ എക്സിക്യൂട്ടീവ് യോഗം കൊച്ചിയിൽ നടന്നുവെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. 20 പേര്‍ പങ്കെടുത്തു. ചില ഭിന്നതകളുണ്ടായെന്നും ഭൂരിപക്ഷ അഭിപ്രായം നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ പുറത്തുനടന്ന സംഘര്‍ഷങ്ങളെക്കുറിച്ച് അറിയില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

English Summary : Minister Ahamed Devarkovil reaction on INL conflict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com