ADVERTISEMENT

അഞ്ചാലുംമൂട് (കൊല്ലം) ∙ രോഗബാധിതയായി അവശനിലയിൽ വീട്ടിലെ അലമാരയിൽ കഴിഞ്ഞ വീട്ടമ്മ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തൃക്കടവൂർ നീരാവിൽ ലിയോൺ അഞ്ചലീന ഡേയിൽ മണിലാൽ ജോസിന്റെ ഭാര്യ ബീയാട്രിസ് ഡോളി (58) ആണു മരിച്ചത്.

മാനസിക വെല്ലുവിളി നേരിട്ടിരുന്ന ഇവർ അർബുദബാധിതയായിരുന്നു. ഒറ്റയ്ക്കായിരുന്നു താമസം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നീരാവില്‍ ജംക്‌ഷനു സമീപമുള്ള വീട്ടില്‍ ഇവര്‍ അവശനിലയില്‍ കഴിയുന്നവിവരം പാലിയേറ്റീവ് നഴ്സ് മാര്‍ഗ്രരറ്റ്, അഞ്ചാലുംമൂട് ജനമൈത്രി പൊലീസില്‍ അറിയിച്ചത്.

പൊലീസ് ബീറ്റ് ഓഫിസര്‍മാര്‍ വീട്ടിലെത്തിയപ്പോള്‍ അടപ്പില്ലാത്ത അലമാരയുടെ തട്ടില്‍ അവശനിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. സന്നദ്ധസേവകരും പൊലീസും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. സംസ്കാരം പിന്നീട്. മക്കൾ: മഡോണ, ക്രിസ്ത്രീന.

English Summary: Woman Found Unconscious in Almirah Died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com