ADVERTISEMENT

ദിസ്പുർ∙ റോഡു മുറിച്ചു കടക്കുകയായിരുന്ന കാട്ടാനക്കൂട്ടത്തെ നാട്ടുകാർ പ്രകോപിപ്പിച്ചു. കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്കു ദാരുണാന്ത്യം. അപ്പർ അസമിലെ നുമാഡിഗഡിലെ തേയില എസ്റ്റേറ്റിനു സമീപം ദേശീയപാത 39ൽ 25നാണു സംഭവം നടന്നത്.

പാസ്കൽ മുണ്ട എന്നയാളെയാണ് ആന ചവിട്ടിക്കൊന്നത്. റോഡ് മുറിച്ചു കടക്കുകയായിരുന്ന ആനക്കൂട്ടത്തെ എസ്റ്റേറ്റിലെ തൊഴിലാളികളും മറ്റുചിലരും ചേർന്നു പ്രകോപിപ്പിച്ചതാണ് അക്രമത്തിനു കാരണം. ആനക്കൂട്ടത്തെ ശല്യപ്പെടുത്തിയതോടെ ആനകളിൽ ഒന്ന് റോഡിൽനിലയുറപ്പിച്ച ജനങ്ങൾക്കു നേരെ തിരിയുകയായിരുന്നു. ആൾക്കൂട്ടം ചിതറിയോടിയെങ്കിലും ഇതിനിടെ പാസ്കൽ മുണ്ട നിലത്തു വീണു. ഇയാളെ ചവിട്ടിയതിനു ശേഷമാണ് ആന കൂട്ടത്തിനൊപ്പം ചേർന്നത്. നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുണ്ട മരിച്ചിരുന്നു.

ഐഎഫ്എസ് ഉദ്യോഗസ്ഥൻ പർവീൺ കേശ്വാൻ പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. പർപ്പിൾ നിറമുള്ള ടീഷർട്ട് ധരിച്ച ഒരാൾ കൈയിലുള്ള മഞ്ഞ ബാഗ് വീശി ആനകളെ പ്രകോപിപ്പിക്കുന്നതു വിഡിയോയിൽ വ്യക്തമാണ്.

English Summary: Assam: Man crushed by an elephant after crowd teases a herd of elephants, video goes viral

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com