ADVERTISEMENT

മലപ്പുറം ∙ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രം എടുക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റിൽ. ചാവക്കാട് അണ്ടത്തോട് എടക്കഴിയൂര്‍ കാരക്കാട്ട് മുഹമ്മദ് ഹാഷിമിനെയാണ് (22) പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

സ്നേഹം നടിച്ച് ഇയാൾ പെണ്‍കുട്ടിയെക്കൊണ്ടു നഗ്നഫോട്ടോകൾ അയപ്പിക്കുകയും പിന്നീടു പീഡിപ്പിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെരുമ്പടപ്പ് എസ്ഐ ഇ.എ.സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണു ഹാഷിമിനെ അറസ്റ്റ് ചെയ്തത്. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

English Summary: Youth arrested for raping minor girl

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com