ADVERTISEMENT

ന്യൂ‍ഡൽഹി∙ അസം - മിസോറം അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട് മിസോറം രാജ്യസഭ എംപി കെ. വൻലൽവെനയെ ചോദ്യം ചെയ്യാൻ അസം പൊലീസ് ഡൽഹിയിലെത്തും. അതിർത്തി സംഘർഷത്തിൽ 6 അസം പൊലീസുകാരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. സംഭവത്തിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇതിനെക്കുറിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കാനുമാണ് എംപിയെ ചോദ്യം ചെയ്യുന്നതെന്ന് അസം പൊലീസ് അറിയിച്ചു.

പാർലമെന്റിനു സമീപം പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് പൊലീസ് ചോദ്യം ചെയ്യാൻ പോകുന്നത്. ‘ഇരുനൂറിലധികം പൊലീസുകാർ തങ്ങളുടെ പരിധിയിൽ അതിക്രമിച്ചു കയറി. അവരെ പുറത്താക്കാൻ ശ്രമിക്കവെ വെടിവയ്ക്കാൻ ആരംഭിച്ചു. ഉടനെ തങ്ങളും തിരിച്ചടിച്ചു. എല്ലാവരും കൊല്ലപ്പെടാതിരുന്നത് അവരുടെ ഭാഗ്യം. അവർ ഇനിയും വന്നാൽ എല്ലാവരെയും കൊല്ലുമെന്നും എംപി പ്രസംഗത്തിൽ ഭീഷണിപ്പെടുത്തി. ഇതോടെയാണ് സംഭവത്തിൽ എംപിയുടെ പങ്ക് അന്വേഷിക്കാൻ തീരുമാനിച്ചതെന്ന് അസം പൊലീസ് സ്പെഷൽ ഡിജിപി ജി.പി. സിങ് അറിയിച്ചു. 

English Summary: Assam Police are going to Delhi to question Mizoram's Rajya Sabha MP 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com