ADVERTISEMENT

ലണ്ടൻ∙ പള്ളിയിൽ വോട്ടർമാരുമായി പതിവു കൂടിക്കാഴ്ച നടത്തുന്നതിനിടെ ബ്രിട്ടിഷ് പാർലമെന്റ് അംഗം ഡേവിഡ് അമെസ്(69) കുത്തേറ്റു മരിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ലീ-ഓൺ-സീയിലെ ബെൽഫെയർസ് മെത്തഡിസ്റ്റ് പള്ളിയിലാണ് അദ്ദേഹത്തിനു നേരെ ആക്രമണമുണ്ടായത്.

1997 മുതൽ ഇംഗ്ലണ്ടിലെ എസെക്സിലെ സൗത്ത് എൻഡ് വെസ്റ്റിൽ നിന്നുള്ള പാർലമെന്റംഗമാണ് ഡേവിഡ്. 1983 ൽ ബാസിൽഡണിനെ പ്രതിനിധീകരിച്ചാണ് ആദ്യമായി പാർലമെന്റിൽ എത്തിയത്.

ഡേവിഡിന് ഒന്നിലധികം തവണ കുത്തേറ്റതായി ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ ഇരുപത്തഞ്ചുകാരനെ അറസ്റ്റു ചെയ്തു. മറ്റാരും സംഭവത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നാണ് സൂചന. കുത്താനുപയോഗിച്ച കത്തിയും കണ്ടെത്തി. കൺസർവേറ്റീവ് പാർട്ടി അംഗമാണ് ഡേവിഡ് അമെസ്. മാസത്തിലെ ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ച ഡേവിഡ് പള്ളിയിൽ വോട്ടർമാരുമായി കൂടിക്കാഴ്ച നടത്തിവന്നിരുന്നു. സംഭവത്തിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉൾപ്പെടെയുള്ള നേതാക്കൾ ഞെട്ടലും അനുശോചനവും രേഖപ്പെടുത്തി.

English Summary: UK MP David Amess, Stabbed Multiple Times In A Church, Dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com