Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിയറ്റ്നാമുമായുള്ള ഇന്ത്യയുടെ സൈനിക ബന്ധം: കൈയും കെട്ടിയിരിക്കില്ലെന്ന് ചൈന

akash-missile Representative Image

ബെയ്ജിങ് ∙ വിയറ്റ്നാമുമായി ഏതെങ്കിലും തരത്തിലുള്ള സൈനിക ബന്ധത്തിന് ഇന്ത്യ ശ്രമിക്കുകയാണെങ്കിൽ മേഖലയിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുമെന്നു ചൈന. ചൈനയ്ക്കെതിരെ ഇത്തരത്തിൽ എന്തെങ്കിലും നീക്കമുണ്ടായാൽ കൈയുംകെട്ടിയിരിക്കില്ലെന്നും ചൈനീസ് മുഖപത്രമായ ഗ്ലോബൽ ടൈംസില്‍ മുന്നറിയിപ്പ് നൽകി.

ചൈനയോട് പ്രതികാരം ചെയ്യാൻ ഇന്ത്യൻ സർക്കാർ വിയറ്റ്നാമുമായുള്ള ബന്ധം കൂടുതൽ പരിപോഷിപ്പിച്ചാൽ അത് മേഖലയിൽ അസ്വസ്ഥതകൾ സൃഷ്ടിക്കും. ഈ സൈനിക തന്ത്രത്തെ ചൈന ഒരു കാരണവശാലും കൈയുംകെട്ടി നോക്കിയിരിക്കില്ലെന്നും ചൈന ഭീഷണിപ്പെടുത്തി. ‘ആകാശ്’ മിസൈലുകൾ ഇന്ത്യ, വിയറ്റാമിന് നൽകുമെന്ന വാർത്തകളാണ് ചൈനയെ ഇപ്പോൾ പ്രകോപിപ്പിച്ചത്.

വിയറ്റ്‌നാമിന് ഇന്ത്യയുടെ ആകാശ് മിസൈല്‍ വില്‍ക്കുന്നത് ഒരു സാധാരണ ആയുധ വ്യാപാരം മാത്രമായിട്ടായിരുന്നു ആദ്യം കണക്കിലെടുത്തത്. എന്നാല്‍, ചൈനയ്ക്ക് ഇന്ത്യയുടെ തിരിച്ചടി എന്ന രീതിയില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതാണ് ചൈനയെ ഇത്തരമൊരു പ്രതികരണത്തിലെത്തിച്ചത്. ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തിനെതിരെ ചൈന നിലപാടെടുത്തതിനുള്ള പ്രതികാരമാണ് വിയറ്റ്‌നാമുമായുള്ള മിസൈല്‍ വ്യപാര നീക്കമെന്നാണ് ചൈനീസ് വിലയിരുത്തല്‍. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.