Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഷ്ണുവിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തുവെന്ന് പൊലീസ്; കെട്ടുകഥയെന്ന് ബന്ധുക്കൾ

Jishnu Pranoy

തൃശൂർ ∙ തൃശൂർ പാമ്പാടി നെഹ്റു കോളജിലെ വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത് കെട്ടുകഥയെന്ന് ബന്ധുക്കള്‍. കേസ് അട്ടിമറിക്കാനുളള മാനേജ്മെന്റിന്റെ ശ്രമത്തിന്റെ ഭാഗമാണിത്. പൊലീസും ഇതിന് കൂട്ടു നിൽക്കുകയാണ്. പൊലീസ് സീല്‍ ചെയ്ത റൂമിനു സമീപത്തുനിന്ന് കത്ത് കിട്ടിയതില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന ഒരു വിദ്യാർഥി ഒരിക്കലും കത്തെഴുതിവച്ച് ആത്മഹത്യ ചെയ്യില്ലെന്നും ബന്ധുക്കൾ പറയുന്നു.

ജിഷ്ണു പ്രണോയുടെതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് കിട്ടിയെന്ന് ഇന്നാണ് പൊലീസ് അറിയിച്ചത്. ജിഷ്ണു ആത്മഹത്യ ചെയ്ത കോളജ് ഹോസ്റ്റലിലെ കുളിമുറിക്കു പിന്നിൽനിന്നാണ് കത്ത് ലഭിച്ചത്. എന്റെ ജീവിതവും സ്വപ്നവും നഷ്ടമായെന്ന് കത്തിൽ വ്യക്തമാക്കുന്നുണ്ട്. ‘ഐ ക്വിറ്റ്’ എന്ന് എഴുതി വെട്ടിയിട്ടുമുണ്ട് കത്തിൽ.

അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. ഡിവൈഎസ്പി ബിജു കെ. സ്റ്റീഫനെയാണ് ചുമതലയിൽനിന്ന് മാറ്റിയത്. പകരം ഇരിങ്ങാലക്കുട എഎസ്പി കിരൺ നാരായണന് ചുമതല നൽകി.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ബിജു കെ. സ്റ്റീഫനെ ഒരാഴ്ച മുമ്പ് സസ്പെൻഡ് ചെയ്തിരുന്നു. ഉത്തരവ് ഇറങ്ങാത്തതിനെ തുടർന്നാണ് ബിജു സർവീസിൽ തുടർന്നത്. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ അന്വേഷണം ഏൽപ്പിച്ചത് നേരത്തെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി ഡിജിപി നേരിട്ട് സർക്കുലർ ഇറക്കിയത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.