Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എന്നെ നോക്കി ചിരിക്കരുത്’: മുഖ്യമന്ത്രി പളനിസാമിക്ക് സ്റ്റാലിന്റെ ഉപദേശം

MK Stalin

ചെന്നൈ∙ തന്നെ നോക്കി ചിരിക്കരുതെന്നു തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിക്ക് പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്റെ ‘ഉപദേശം’. മുൻ മുഖ്യമന്ത്രിയായിരുന്ന ഒ. പനീർസെൽവത്തെ സ്ഥാനത്തുനിന്നു നീക്കുന്നതിനായി പറഞ്ഞ കാരണങ്ങളിലൊന്നു നിയമസഭയിൽവച്ച് സ്റ്റാലിനെ നോക്കി ചിരിച്ചെന്നതായിരുന്നു. ഇതാണ് സ്റ്റാലിന്റെ ‘ഉപദേശ’ത്തിനു പിന്നിൽ. ശനിയാഴ്ചയാണ് പളനിസാമി സർക്കാർ നിയമസഭയിൽ വിശ്വാസ വോട്ടു നേടാൻ നിശ്ചയിച്ചിരിക്കുന്നത്.

ജയലളിത പലതവണ തന്നെ ചിരിച്ചു കാണിക്കുകയും ഉപചാരപൂർവം സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നു വ്യക്തമാക്കിയ സ്റ്റാലിൻ, ഇതുസംബന്ധിച്ച് ജയലളിതയെ ശശികല ചോദ്യം ചെയ്തിട്ടുണ്ടോയെന്നും അന്നു ചോദിച്ചിരുന്നു. രാഷ്ട്രീയ മര്യാദയുടെ ഭാഗമാണു ചിരിച്ചു കാണിക്കുന്നത്. ചിരിക്കുന്നത് ആക്ഷേപകരമായ കാര്യമല്ല. ഇത്തരത്തിൽ പറയുന്നതാണ് അപകീർത്തികരം. ഇപ്പോൾ സംഭവിച്ച കാര്യങ്ങൾ കണ്ട് ജനങ്ങൾ ചിരിക്കുമ്പോൾ ശശികലയ്ക്ക് എന്താണു പറയാനുള്ളതെന്നും സ്റ്റാലിൻ ചോദിച്ചിരുന്നു.

അതേസമയം, മനുഷ്യരെ മൃഗങ്ങളിൽനിന്നു വേർതിരിക്കുന്ന ഗുണങ്ങളിൽ ഒന്നാണ് മറ്റൊരു മനുഷ്യനെ കാണുമ്പോൾ ചിരിച്ചു കാണിക്കുന്നതെന്നായിരുന്നു വിവാദങ്ങളോടുള്ള പനീർസെൽവത്തിന്റെ പ്രതികരണം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.