Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോർവേ ലോകത്തെ സന്തുഷ്ട രാജ്യം; ഇന്ത്യ 122–ാമത്

Smiley

ന്യൂയോർക്ക്∙ ലോകത്തെ ഏറ്റവും സന്തുഷ്ട രാജ്യം നോർവേ. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലുള്ള സസ്റ്റൈനബിൾ ഡവലപ്മെന്റ് സൊല്യൂഷൻസ് നെറ്റ്‌വർക്ക് (എസ്ഡിഎസ്എൻ) ഇന്നലെ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഡെൻമാർക്കിനെ പിന്തള്ളി നോർവേ ഒന്നാം സ്ഥാനത്തെത്തിയത്.

മൊത്തം 155 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് 122–ാം സ്ഥാനമാണ്. ആഭ്യന്തരയുദ്ധത്തിൽ തകർന്ന സിറിയയും യെമനുമാണ് ഒട്ടും സന്തോഷമില്ലാത്ത രാജ്യങ്ങൾ. ആഭ്യന്തര ഉൽപാദനം, ശരാശരി ആയുസ്സ്, സ്വാതന്ത്ര്യം, ഉദാരത, സാമൂഹികസുരക്ഷ, സുതാര്യത തുടങ്ങിയവയാണ് രാജ്യങ്ങളിലെ ജനങ്ങളുടെ സന്തോഷത്തിന്റെ നിലവാരം കണ്ടെത്താൻ മാനദണ്ഡമാക്കിയത്.

ഐസ്‌ലൻഡ്, സ്വിറ്റ്സർലൻഡ്, ഫിൻലൻഡ്, നെതർലൻഡ്‌സ്, കാനഡ, ന്യൂസീലൻഡ്, ഓസ്ട്രേലിയ, സ്വീഡൻ എന്നിവയാണ് സന്തുഷ്ടി കൂടിയ രാജ്യങ്ങളിൽ മൂന്നു മുതൽ പത്തുവരെ സ്ഥാനക്കാർ. അമേരിക്ക 14–ാമതാണ്. ജർമനി(16), ബ്രിട്ടൻ (19).

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.