Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

News at a glance

ജിഷ്ണുവിന്റെ മരണം: ഒളിവിലുള്ള അഞ്ചു പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കും

തൃശൂർ ∙ പാമ്പാടി നെഹ്റു കോളജിലെ വിദ്യാർഥി ജിഷ്ണു പ്രണോയി ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കും. നെഹ്റു ഗ്രൂപ്പ് ഓഫ് എജ്യുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ പി.കൃഷ്ണദാസ് ഉൾപ്പെടെ ഒളിവിൽ കഴിയുന്ന അഞ്ചു പ്രതികൾക്കായാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കുന്നത്. വിശദമായ വായനയ്ക്ക്...

വിശ്വാസ വോട്ടെടുപ്പ്: അംഗങ്ങൾ കൂറുമാറിയാൽ തമിഴകത്ത് എന്തു സംഭവിക്കും?

തമിഴ്നാട് നിയമസഭയിൽ 30 വർഷത്തിനുശേഷം വിശ്വാസവോട്ടെടുപ്പിനു കളമൊരുങ്ങുകയാണ്. 1988 ജനുവരി 27നാണ് അവസാന വിശ്വാസവോട്ടെടുപ്പ് നടന്നത്. എംജിആറിന്റെ മരണത്തെത്തുടർന്നു രണ്ടായി പിരിഞ്ഞ ജാനകിപക്ഷവും ജയലളിതപക്ഷവുമാണ് അന്നു സഭയിൽ ബലാബലം നോക്കിയത്. വിശദമായ വായനയ്ക്ക്...

ബെംഗളൂരുവിനെ ആശങ്കയിലാക്കി ‘തടാകത്തിന്’ വീണ്ടും തീപിടിച്ചു; പ്രദേശമാകെ പുകപടലം

ബെംഗളൂരു∙ നഗരത്തിലെ ബെല്ലാണ്ടൂർ തടാകത്തിനടുത്ത് വ്യാഴാഴ്ച വൈകുന്നരം ഉണ്ടായ തീപിടിത്തം ശമിപ്പിച്ചെങ്കിലും പ്രദേശത്തുയർന്ന പുകപടലം ഇല്ലാതാക്കാൻ അധികൃതർക്കായില്ല. മാലിന്യം കൂട്ടിയിട്ടു കത്തിച്ചപ്പോൾ പുൽപ്പടർപ്പിലേക്കു പകരുകയായിരുന്നു. വിശദമായ വായനയ്ക്ക്...

നോട്ട് അസാധുവാക്കൽ: ആഴ്ചകൾക്കുള്ളിൽ കാര്യങ്ങൾ സാധാരണഗതിയിലായെന്ന് ജയ്റ്റ്‍ലി

ന്യൂഡൽഹി∙ രാജ്യത്തു പ്രചാരത്തിലുണ്ടായിരുന്ന 86% നോട്ടുകൾ അസാധുവാക്കിയ നടപടി നടപ്പിലാക്കി ഏതാനും ആഴ്ചകൾക്കുള്ളിൽ കാര്യങ്ങൾ സാധാരണഗതിയിലായെന്നു കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‍ലി. വിപണിയിൽ നോട്ടുകൾക്കു ക്ഷാമം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. വിശദമായ വായനയ്ക്ക്...

സഭയിൽ എന്താകും ഡിഎംകെ നിലപാട്? കൗതുകത്തോടെ തമിഴ്നാട് രാഷ്ട്രീയം

ചെന്നൈ ∙ തമിഴ്നാട് രാഷ്ട്രീയത്തിലെ നിർണായകമായ വിശ്വാസ വോട്ടെടുപ്പ് ശനിയാഴ്ച നടക്കാനിരിക്കെ പ്രതിപക്ഷ പാർട്ടിയായ ഡിഎംകെയുടെ നിലപാട് എന്താകുമെന്ന കൗതുകത്തിലാണ് തമിഴകം. പാർട്ടിയുടെ നിലപാട് ആർക്കും എതിരല്ലെന്നും ആരെയും പിന്തുണയ്ക്കുന്നില്ലെന്നും ഡിഎംകെ നേതാവ് കനിമൊഴി പ്രതികരിച്ചു. വിശദമായ വായനയ്ക്ക്...

സർക്കാരിന്റെ കാരുണ്യ, സുകൃതം പദ്ധതികൾ പ്രതിസന്ധിയിൽ; നിർത്തലാക്കില്ലെന്ന് മന്ത്രി

തിരുവനന്തപുരം∙ സംസ്ഥാനത്തെ നിർധനരോഗികൾക്ക് ഏറെ പ്രയോജനപ്രദമായ കാരുണ്യ പദ്ധതി നിര്‍ത്തലാക്കില്ലെന്നു ധനമന്ത്രി തോമസ് ഐസക്. ഒരു ആരോഗ്യസഹായ പദ്ധതിയും സര്‍ക്കാര്‍ നിര്‍ത്തലാക്കില്ല. പണമില്ലെങ്കിലും സർക്കാർ ആശുപത്രികളിൽ ചികിത്സ നൽകും എന്നതാണു നയമെന്നും മന്ത്രി വ്യക്തമാക്കി. വിശദമായ വായനയ്ക്ക്...

കൂടുതൽ വാർത്തകൾക്ക് News at a glance
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.