Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഷ്യയുമായി രഹസ്യ ഇടപാടില്ല; തിരഞ്ഞെടുപ്പിൽ ഇടപെട്ടെന്നത് വസ്തുതാവിരുദ്ധം: ട്രംപ്

Donald Trump

വാഷിങ്ടൻ ∙ യുഎസ് തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് വസ്തുതാവിരുദ്ധമെന്ന് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് തന്നെ ഇഷ്ടമായെങ്കിൽ അതൊരു മുതൽക്കൂട്ടാണെന്നും തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ആദ്യമായി നടത്തിയ ഔദ്യോഗിക വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു.

ചൈനയ്ക്കെതിരെ കടുത്ത വിമർശനമാണ് ട്രംപ് ഉന്നയിച്ചത്. യുഎസിലെ 22 മില്യൺ അക്കൗണ്ടുകൾ ചൈന ഹാക്ക് ചെയ്തെന്ന് ട്രംപ് ആരോപിച്ചു. റഷ്യയും ചൈനയും ഉൾപ്പെടെ എല്ലാവരും യുഎസിനെയാണ് ഹാക്ക് ചെയ്യുന്നത്. ഇത്തരം ഹാക്കിങ്ങുകൾ തടയാൻ വേണ്ട നടപടി സ്വീകരിക്കും. യുഎസ് സമ്പദ്‍വ്യവസ്ഥയുടെ നേട്ടം സ്വന്തമാക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ചൈനയെന്നും അദ്ദേഹം പറഞ്ഞു.

നിരവധി മാധ്യമസ്ഥാപനങ്ങൾക്ക് നന്ദി പറഞ്ഞ ട്രംപ്, പ്രസിദ്ധീകരിച്ചതിൽ പലതും വ്യാജ വാർത്തകളാണെന്നും കുറ്റപ്പെടുത്തി. ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിനെതിരെ പോരാടാൻ യുഎസിനെ റഷ്യയ്ക്ക് സഹായിക്കാൻ സാധിക്കും. റഷ്യയുമായി തനിക്ക് യാതൊരു രഹസ്യഇടപാടും ഇല്ലെന്നും ട്രംപ് വ്യക്തമാക്കി. താൻ യുഎസ് ഭരിക്കുമ്പോൾ റഷ്യ കൂടുതൽ ബഹുമാനം നൽകുമെന്നും ട്രംപ് പറഞ്ഞു.

തന്റെ കൗമാരക്കാരായ രണ്ടു മക്കളാണ് ട്രംപ് കമ്പനി ഇപ്പോൾ നോക്കിനടത്തുന്നത്. ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നോട് പങ്കുവയ്ക്കാറില്ല. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകും. തനിക്കെതിരെ കെട്ടിച്ചമച്ച ആരോപണങ്ങൾ ഉന്നയിക്കുന്നു. അമേരിക്ക കണ്ട ഏറ്റവും വലിയ തൊഴിൽദാതാവാകുമെന്നും ട്രംപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.