Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയെ അനുകരിച്ചു പരിഹസിച്ച് പ്രിയങ്ക; യുപിയ്ക്ക് ദത്തുപുത്രന്റെ ആവശ്യമില്ല

Priyanka-Gandhi റായ്ബറേലിയിൽ റാലിയിൽ പങ്കെടുക്കാനെത്തുന്ന പ്രിയങ്ക ഗാന്ധി.

റായ്ബറേലി∙ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ആദ്യമായി പ്രചാരണത്തിനിറങ്ങിയ ദിവസം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് കോൺഗ്രസ്– എസ്പി സഖ്യത്തിന്റെ താരപ്രചാരക പ്രിയങ്ക ഗാന്ധി. താൻ ഉത്തപ്ര‍ദേശിന്റെ ദത്തുപുത്രനാണെന്ന മോദിയുടെ അവകാശവാദത്തെ പരിഹസിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ തുടക്കം. ഉത്തർപ്രദേശിന് സ്വന്തമായി പുത്രന്‍മാരുള്ള സ്ഥിതിക്ക് സംസ്ഥാനത്തിന്റെ വികസനത്തിന് ദത്തുപുത്രൻമാരെ ആവശ്യമില്ലെന്നായിരുന്നു പ്രിയങ്കയുടെ പരാമർശം. ഞായറാഴ്ച നടക്കാനിരിക്കുന്ന മൂന്നാംഘട്ട തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചരണം അവസാനിച്ചു.

സോണിയ ഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ റായ്ബറേലിയില്‍ പ്രവര്‍ത്തകര്‍ക്ക് ആവേശമായാണ് പ്രിയങ്ക ഗാന്ധിയെത്തിയത്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുല്‍ ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. സമാജ്‌വാദി പാര്‍ട്ടിയുമായുള്ള സഖ്യത്തെ പ്രശംസിച്ച പ്രിയങ്ക, നോട്ട് അസാധുവാക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തോന്നുംപടി നടപ്പാക്കിയ മോദി സ്വന്തം മണ്ഡലമായ വാരണാസിക്കുവേണ്ടി ഒന്നും ചെയ്തില്ലെന്നും ആരോപിച്ചു. മോദിയുടെ പ്രസംഗ ശൈലിയെ പ്രിയങ്ക അനുകരിച്ച് പരിഹസിക്കുകയും ചെയ്തു. നോട്ട് അസാധുവാക്കിയ കേന്ദ്രസർക്കാർ നടപടി സാധാരണ സ്ത്രീകളെ ദുരിതത്തിലാഴ്ത്തിയെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

വാരണാസിക്കാർക്കു താൻ ദത്തുപുത്രനാണെന്ന് പ്രധാനമന്ത്രി പറ‍ഞ്ഞതായി കണ്ടു. എന്നാൽ, ഉത്തർപ്രദേശുകാർക്ക് പുറത്തുനിന്നൊരു മകനെ ദത്തെടുക്കേണ്ട ആവശ്യമുണ്ടോ എന്നതാണ് എന്റെ സംശയം – മോദി പറ‍ഞ്ഞു. ഉത്തർപ്രദേശുകാർക്ക് ആവശ്യം സ്വന്തം നാട്ടിൽനിന്നുള്ള നേതാക്കളെയാണെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു. പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്ന നേതാവിനെയാണോ, അതോ സംസ്ഥാനത്തിനുവേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന യുവനേതാക്കളെയാണോ നിങ്ങൾക്കുവേണ്ടതെന്നും പ്രിയങ്ക ചോദിച്ചു. യുപിയിലെ യുവാക്കളെല്ലാം നേതാക്കളായി മാറണമെന്നതാണ് കോൺഗ്രസ് സഖ്യത്തിന്റെ സ്വപ്നമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.