Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പളനിസാമിക്കെതിരെ വോട്ടുചെയ്ത് ‘അമ്മ’യുടെ താൽപര്യം സംരക്ഷിക്കൂ: പനീർസെൽവം

Panneerselvam ഒ.പനീർസെൽവം

ചെന്നൈ ∙ തമിഴ്നാട് രാഷ്ട്രീയത്തിലെ നിർണായകമായ വിശ്വാസ വോട്ടെടുപ്പ് ശനിയാഴ്ച നടക്കാനിരിക്കെ, പളനിസാമിക്കെതിരെ വോട്ടുചെയ്യാൻ പനീർസെൽവം അണ്ണാ ഡിഎംകെ എംഎൽഎമാരോട് ആവശ്യപ്പെട്ടു. പളനിസാമിയെ പുറത്താക്കി ജയലളിതയുടെ താൽപര്യം സംരക്ഷിക്കണമെന്നാണ് ആഹ്വാനം. വോട്ടു രേഖപ്പെടുത്തും മുൻപ് ശരിക്കു ചിന്തിക്കുക. സമ്മർദ്ദത്തിന് അടിപ്പെടരുത്. കുടുംബവാഴ്ച തമിഴ്നാട് രാഷ്ട്രീയത്തിലേക്കു കടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സർവാത്മനാ ശ്രമിച്ചയാളാണ് അമ്മ. അവസാനം വരെയും ഈ നിലപാടു പുലർത്തിയായിരുന്നു അമ്മയുടെ പ്രവർത്തനമെന്നും പനീർസെൽവം അണ്ണാഡിഎംകെ എംഎൽഎമാരെ ഓർമിപ്പിച്ചു.

അതേസമയം, പളനിസാമി സർക്കാരിനെതിരെ വോട്ടുചെയ്യാൻ പ്രതിപക്ഷ പാർട്ടിയായ ഡിഎംകെയും തീരുമാനിച്ചു. പാർട്ടി വർക്കിങ് ചെയർമാൻ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ വൈകിട്ട് ചേർന്ന എംഎൽഎമാരുടെ യോഗത്തിലാണ് പളനിസാമി സർക്കാരിനെതിരെ വോട്ടു ചെയ്യാൻ തീരുമാനിച്ചത്. ഫലത്തിൽ, പനീർസെൽവം വിഭാഗത്തിനു കരുത്തുപകരുന്നതാണ് ഡിഎംകെയുെട തീരുമാനം. നിയമസഭയിൽ 98 എംഎൽഎമാരാണ് ഡിഎംകെ സഖ്യത്തിനുള്ളത്.

ഇപ്പോഴുള്ള സർക്കാർ താൽക്കാലികമാണെന്നും ഉടൻ തന്നെ തിരഞ്ഞെടുപ്പിനു തയാറാകണമെന്നും സ്റ്റാലിൻ കഴിഞ്ഞ ദിവസം പ്രവർത്തകരോട് പറഞ്ഞിരുന്നു. നിലവിൽ പതിനൊന്ന് എംഎൽഎമാരുടെ പിന്തുണയാണ് പ്രത്യക്ഷത്തിൽ പനീർസെൽവത്തിനുള്ളത്. പ്രതിപക്ഷ പാർട്ടിയായ ഡിഎംകെയ്ക്ക് 89 സീറ്റുകളും. ഡിഎംകെയുടെ നിലപാടിനൊപ്പം നിൽക്കാൻ എട്ട് എംഎൽഎമാർക്ക് കോൺഗ്രസും വിപ്പ് നൽകിയിട്ടുണ്ട്.

തമിഴ്നാട് നിയമസഭയിലെ കക്ഷിനില

∙ ആകെ സീറ്റുകൾ–234
∙ ഭൂരിപക്ഷം നേടാൻ ആവശ്യമായ സീറ്റുകൾ–117
∙ ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. ജയ മത്സരിച്ച ആർ.കെ. നഗർ

∙ അണ്ണാ ഡിഎംകെ എംഎൽഎമാർ– 135 (സ്പീക്കർ ഉൾപ്പെടെ)
∙ ശശികല വിഭാഗം–123 (സ്പീക്കർ ഒഴിച്ച്)
∙ ഒപിഎസ് വിഭാഗം–11

∙ ഡിഎംകെ എംഎൽഎമാർ –89
∙ കോൺഗ്രസ്–8
∙ ഐയുഎംഎൽ–1

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.