Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈസ് അഡ്മിറൽ പി.അജിത് കുമാർ നാവികസേനാ സഹമേധാവി

ajith-kumar വൈസ് അഡ്മിറൽ പി.അജിത് കുമാർ

ന്യൂഡൽഹി ∙ മലയാളിയായ വൈസ് അഡ്മിറൽ പി.അജിത് കുമാർ നാവികസേനയുടെ സഹമേധാവിയായി സ്ഥാനമേറ്റു. നിലവിലുള്ള വൈസ് ചീഫ് അഡ്മിറൽ കരംബീർ സിങ് വിശാഖപട്ടണത്ത് ഈസ്റ്റേൺ നേവൽ കമാൻഡിന്റെ ഫ്ളാഗ് ഓഫിസർ കമാൻഡിങ് ഇൻ ചീഫായി നിയമിതനായി.

എറണാകുളം സ്വദേശിയായ പി.അജിത് കുമാർ 35 വർഷമായി നാവികസേനയിൽ സേവനമനുഷ്ഠിക്കുന്നു. കഴക്കൂട്ടം സൈനിക സ്കൂളിലെ പഠനത്തിനുശേഷം നാഷനൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു. 1981ൽ നാവികസേനയിൽ. യുദ്ധക്കപ്പലുകളടക്കം ആറു യൂണിറ്റുകളുടെ കമാൻഡിങ് ഓഫിസറായിരുന്നു. നാവികസേനയിലെ മിസൈൽ സാങ്കേതിക വിദഗ്ധനാണ്. യുഎസിലെ ന്യൂപോർട്ട് നേവൽ വാർ കോളജിൽ ഉപരിപഠനം നടത്തി.

ഏഴിമല നാവിക അക്കാദമിയുടെ കമൻഡാന്റ്, ഡപ്യൂട്ടി ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് (ഓപ്പറേഷൻസ്), ഡപ്യൂട്ടി ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് (പോളിസി പ്ലാനിങ് ആൻഡ് ഫോഴ്സ് ഡവലപ്മെന്റ്), കൊച്ചിയിൽ െഎഎൻഎസ് ദ്രോണാചാര്യയുടെ കമാൻഡിങ് ഓഫിസർ, വെസ്റ്റേൺ നേവൽ കമാൻഡ് ചീഫ് സ്റ്റാഫ് ഓഫിസർ (ഓപ്പറേഷൻസ്) തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. അതിവിശിഷ്ടസേവാമെഡലും വിശിഷ്ടസേവാമെഡലും ലഭിച്ചു. സുനിതയാണു ഭാര്യ.