Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാ. ഉഴുന്നാലിലിന്റെ മോചനം: മാണി പ്രധാനമന്ത്രിയുടെ സഹായം തേടി

കോട്ടയം ∙ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായുള്ള ശ്രമങ്ങൾ ഫലം കാണാത്ത സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ ആവശ്യപ്പെട്ടു കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണി സന്ദേശം അയച്ചു. കേരള കോൺഗ്രസ് നടത്തിയ പ്രതിഷേധക്കൂട്ടായ്മയുടെ തുടർച്ചയായാണു സന്ദേശം അയച്ചത്.

യുദ്ധമേഖലയിൽ സമാധാനത്തിനു ശ്രമിച്ച വൈദികൻ കൂടിയായ ഇന്ത്യൻ പൗരന്റെ ജീവൻ സംരക്ഷിക്കേണ്ട ധാർമിക ഉത്തരവാദിത്തം കേന്ദ്രസർക്കാരിനുണ്ടെന്നു മാണി പറഞ്ഞു.

related stories
Your Rating: