Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ പൊലീസിന് നിരന്തരം വീഴ്ച സംഭവിക്കുന്നു: സുധാകർ റെഡ്ഡി

Sudhakar-Reddy

ന്യൂഡൽഹി ∙ കേരളത്തിലെ പൊലീസിന് നിരന്തരമായ വീഴ്ച സംഭവിക്കുകയാണെന്ന് സി‌പിഐ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി. ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനെതിരായ പൊലീസ് നടപടി കിരാതമാണ്.

തിരുവനന്തപുരം ലോ അക്കാദമി സമരത്തിലടക്കം പൊലീസ് തുടരെത്തുടരെ വീഴ്ച വരുത്തുന്നത് കണ്ടില്ല എന്നു നടിക്കാനാവില്ല. പല വിഷയങ്ങളിലും പൊലീസ് സ്വീകരിക്കുന്നതു തെറ്റായ നിലപാടാണെന്നും സുധാകർ റെഡ്ഡി കുറ്റപ്പെടുത്തി.

വിമർശനത്തിന്റെ പേരിൽ വ്യക്തിപരമായ അധിക്ഷേപം പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഐ പ്രതിപക്ഷ കക്ഷിയല്ല എന്ന് സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞതിനെയും സുധാകർ റെഡ്ഡി പരാമർശിച്ചു.

ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ ഘടകകക്ഷിയാണ് സിപിഐയെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സിപിഎമ്മും സിപിഐയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ സംസ്ഥാനതലത്തിൽ ചർച്ച ചെയ്തു പരിഹരിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ രണ്ടു പാർട്ടികളിലെയും കേന്ദ്രനേതാക്കൾ തമ്മിൽ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Your Rating: