Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയർ ഇന്ത്യ ഡ്രീംലൈനർ ഡൽഹി–കൊച്ചി–ദുബായ് സർവീസ് തുടങ്ങി

നെടുമ്പാശേരി ∙ എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനം ഡൽഹി– കൊച്ചി–ദുബായ് പ്രതിദിന സർവീസ് തുടങ്ങി. ഡൽഹിയിൽനിന്നു രാവിലെ 5.10നു പുറപ്പെട്ട് എട്ടിനു കൊച്ചിയിൽ എത്തും. ഇവിടെനിന്ന് 9.15നു പുറപ്പെട്ട് ഉച്ചയ്ക്ക് 12നു ദുബായിൽ എത്തും. അവിടെനിന്ന് 1.30നു തിരിച്ചു വൈകിട്ട് 6.50നു കൊച്ചിയിൽ എത്തും.

ത്രി 8.20ന് ഇവിടെനിന്നു പുറപ്പെട്ടു 11.25നു ഡൽഹിയിലെത്തും. കൊച്ചി–ദുബായ് സർവീസ് കെ.വി. തോമസ് എംപി ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എംഎൽഎ, എയർപോർട് ഡയറക്ടർ എ.സി.കെ. നായർ, എയർ ഇന്ത്യ കൊമേഴ്സ്യൽ ഡയറക്ടർ പങ്കജ് ശ്രീവാസ്തവ, റീജനൽ ഡയറക്ടർ ക്യാപ്റ്റൻ അരുൾ മണി തുടങ്ങിയവർ പ്രസംഗിച്ചു.

Your Rating: