Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപതിരഞ്ഞെടുപ്പു ഫലം ജനഹിതത്തിന്റെ പൂർണ സൂചനയല്ല: സുധീരൻ

V.M.SUDHEERAN

കൊച്ചി ∙ തദ്ദേശ ഭരണ സ്‌ഥാപനങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ജനഹിതത്തിന്റെ പൂർണ സൂചനയല്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. പ്രാദേശിക പ്രശ്നങ്ങളും സ്‌ഥാനാർഥികളുമൊക്കെയാണു തദ്ദേശ തിരഞ്ഞെടുപ്പിൽ ചർച്ചയായത്. യുഡിഎഫ് ഉയർത്തിയ പ്രശ്നങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന വാദം ശരിയല്ല. മോദി സർക്കാരിനെതിരായ ശക്തമായ താക്കീതാണു ജില്ലാ കേന്ദ്രങ്ങളിൽ നടന്ന ഉപരോധ സമരം. പുതിയ ഡിസിസി അധ്യക്ഷരുടെ നേതൃത്വത്തിൽ എല്ലാ നേതാക്കളും പ്രവർത്തകരും സജീവമായി പങ്കെടുത്തു. മഹിളാ കോൺഗ്രസ് ഒൻപതിനു ജില്ലാ കേന്ദ്രങ്ങളിൽ പട്ടിണി സമരം നടത്തും.

11ന് ദില്ലിയിൽ എഐസിസി ദേശീയ കൺവൻഷൻ സംഘടിപ്പിക്കും. സമ്മേളനം തയാറാക്കുന്ന പരിപാടികളും സംസ്ഥാനത്തെ രാഷ്ട്രീയകാര്യ സമിതി തീരുമാനങ്ങളും ചേർത്തു വൻ പ്രക്ഷോഭം നടത്തും. കൂടാതെ, 24നു ജില്ലാ കേന്ദ്രങ്ങളിൽ യുഡിഎഫ് നേതൃത്വത്തിൽ ഉപരോധ സമരം നടത്തും. തീരപരിപാലന നിയമം ലംഘിച്ചു ഡിഎൽഎഫ് കൊച്ചിയിൽ നിർമിച്ച പാർപ്പിട സമുച്ചയം ക്രമപ്പെടുത്താനുള്ള ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകണം. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കു കത്തു നൽകിയിരുന്നു. വിധി തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും സുധീരൻ പറഞ്ഞു.

Your Rating: