Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിരഞ്ജന് സ്മാരകമായി ഓഡിറ്റോറിയം

നിരഞ്ജൻ

ഗുഡ്ഗാവ് ∙ പഞ്ചാബിലെ പഠാൻകോട്ട് വ്യോമസേനാ താവളത്തിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ലഫ്. കേണൽ ഇ.കെ.നിരഞ്ജന്റെ പേരിൽ ഇവിടെ മാനെസർ സൈനിക കേന്ദ്രത്തിൽ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി രാജ്യവർധൻ സിങ് റാത്തോഡ് ഉദ്ഘാടനം നിർവഹിച്ചു. നിരഞ്ജന്റെ മാതാപിതാക്കളെ ചടങ്ങിൽ ആദരിച്ചു.

ഭീകരരെ തുരത്താനെത്തിയ എൻഎസ്ജി കമാൻഡോ യൂണിറ്റിലെ അംഗമായിരുന്നു നിരഞ്ജൻ. രാഷ്ട്രം അദ്ദേഹത്തിനു മരണാനന്തര ബഹുമതിയായി ശൗര്യ ചക്ര സമ്മാനിച്ചിരുന്നു.