Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആന്റണിയുടെ പ്രസംഗം വളച്ചൊടിച്ചു: സുധീരൻ

sudheeran

തിരുവനന്തപുരം∙ കെപിസിസി വിശാല നിർവാഹക സമിതിയോഗത്തിൽ എ.കെ.ആന്റണി നടത്തിയ പ്രസംഗത്തിനു കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ വിശദീകരണം. ഒരു ഭാഗത്തു ബിജെപി വർഗീയ ധ്രുവീകരണം നടത്തുന്നു. മറുഭാഗത്തു കോൺഗ്രസുകാരിൽ ചിലർ ആർഎസ്എസുകാരാണെന്ന പ്രചാരണം സിപിഎമ്മുകാർ നടത്തുന്നു.

ഇത്തരം കള്ളപ്രചാരണങ്ങൾക്കെതിരെ കോൺഗ്രസ് പ്രവർത്തകർ ജാഗരൂകരായിരിക്കണമെന്നാണ് എ.കെ.ആന്റണി കെപിസിസി യോഗത്തിൽ പറഞ്ഞതെന്നു സുധീരൻ വ്യക്തമാക്കി. മറ്റുതരത്തിൽ വളച്ചൊടിച്ചു ഫെയ്സ്ബുക് പോസ്റ്റുകളിലും മാധ്യമ വാർത്തകളിലും പറയുന്നത് അടിസ്ഥാനരഹിതമാണെന്നു സുധീരൻ അറിയിച്ചു.