Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഡിഎഫ് മേഖലാ ജാഥകൾ ഇന്നു തുടങ്ങും

udf-logo

തിരുവനന്തപുരം ∙ യുഡിഎഫിന്റെ മേഖലാ ജാഥകൾക്ക് ഇന്നു തുടക്കം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കും നടപടികൾക്കുമെതിരെയാണു ജാഥകളെന്നു യുഡിഎഫ് കൺവീനർ പി.പി.തങ്കച്ചൻ അറിയിച്ചു. ആകെ അഞ്ചു മേഖലാജാഥകളിൽ മൂന്നു ജാഥകൾക്ക് ഇന്നു തുടക്കമാകും. എം.കെ.മുനീർ എംഎൽഎ നയിക്കുന്ന കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളുടെ മേഖലാജാഥ വൈകിട്ട് ആറിനു കോഴിക്കോട് മുതലക്കുളം മൈതാനത്ത് എം.പി. വീരേന്ദ്രകുമാർ എംപി ഉദ്ഘാടനം ചെയ്യും.

കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശൻ എംഎൽഎ നയിക്കുന്ന തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളുടെ മേഖലാജാഥ വൈകിട്ട് അഞ്ചിനു മാവേലിക്കര ചാരുമ്മൂട്ടിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എൻ.കെ.പ്രേമചന്ദ്രൻ എംപി നയിക്കുന്ന പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൂടെ കടന്നുപോകുന്ന ജാഥ അഞ്ചിനു തിരുവനന്തപുരം ഗാന്ധിപാർക്കിൽ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യും.

കെപിസിസി വൈസ് പ്രസിഡന്റ് എം.എം.ഹസൻ നയിക്കുന്ന കാസർകോട്, കണ്ണൂർ, വയനാട് ജില്ലാ ജാഥ നാളെ മൂന്നിനു കാസർകോട് ബസ് സ്റ്റാൻഡിനു സമീപം പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്യും. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്ന കോട്ടയം, ഇടുക്കി ജില്ലാ ജാഥ നാളെ രാവിലെ 11നു തൊടുപുഴ കരിമണ്ണൂരിൽ നിന്ന് ആരംഭിക്കും. ജനതാദൾ (യു) ദേശീയ ജനറൽ സെക്രട്ടറി ഡോ.വർഗീസ് ജോർജ് നയിക്കും. 140 നിയോജകമണ്ഡലങ്ങളിലും ഇതോടനുബന്ധിച്ചു പൊതുയോഗങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ജാഥകൾ 20നു സമാപിക്കും.

Your Rating: