Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സദാചാര ഗുണ്ടായിസം: നടപടി വേണമെന്നു വിഎസ്

vs-achuthananthan

തിരുവനന്തപുരം ∙ സദാചാര ഗുണ്ടായിസം തടയാൻ സർക്കാർ ശക്തമായ നടപടിയെടുക്കണമെന്നു ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. പൊലീസ് ചെയ്യേണ്ട പണി ഗുണ്ടകൾ ഏറ്റെടുത്താൽ അത് അരാജകത്വം സൃഷ്ടിക്കും. സദാചാരപാലനത്തിന്റെ പേരിൽ പൊലീസ്തന്നെ അനാവശ്യമായി പീഡിപ്പിക്കുന്ന സംഭവങ്ങളും പുറത്തു വരുന്നുണ്ട്. ഇതു തടയാനും ബന്ധപ്പെട്ടവർ ജാഗ്രത പാലിക്കണമെന്നു വിഎസ് ആവശ്യപ്പെട്ടു.

related stories
Your Rating: